- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരം ഉപയോഗിച്ച് എതിർശബ്ദങ്ങൾ അടിച്ചൊതുക്കുന്നത് അപലപനീയം; ജംഇയ്യത്തുൽ ഉലമാ
മലപ്പുറം: അധികാരം ഉപയോഗിച്ച് എതിർശബ്ദങ്ങൾ അടിച്ചൊതുക്കുന്നത് അപലപനീയമാണെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ. പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടി വരുതിയിലാക്കുകയോ നിശ്ശബ്ദമാക്കുകയോ ചെയ്യുന്ന പ്രവണത വർധിക്കുകയാണ്. ജനാധിപത്യത്തിന്റെ അന്തസ്സത്ത തകർക്കുന്ന ലജ്ജാവഹമായ ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് മുശാവറ ആവശ്യപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെ പരസ്പരം സഹകരിച്ചും വിട്ടുവീഴ്ചചെയ്തും ജനാധിപത്യ ഇന്ത്യയെ നിലനിർത്താനും ഫാസിസ്റ്റ് സർക്കാരിനെ പുറന്തള്ളാനും അടുത്ത പൊതുതിരഞ്ഞടുപ്പിൽ പരിശ്രമിക്കാൻ എല്ലാ ദേശീയ, പ്രാദേശിക പ്രതിപക്ഷകക്ഷികളോടും ജംഇയ്യത്തുൽ ഉലമ ആഹ്വാനം ചെയ്തു. ജംഇയ്യത്തുൽ ഉലമാ ആസ്ഥാന മന്ദിരം ഏപ്രിൽ 20-ന് കോഴിക്കോട്ട് ഉദ്ഘാടനംചെയ്യും.
സീനിയർ സെക്രട്ടറി ചെറുകര സി.കെ. മുഹമ്മദ് അസ്ഗർ മൗലവി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് യു. അബ്ദുറഹീം മൗലവി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ. നജീബ് മൗലവി, കെ.കെ. കുഞ്ഞാലി മുസ്ലിയാർ, വെളിവണ്ണ സുലൈമാൻ മുസ്ലിയാർ, മുഹമ്മദ് കോയ തങ്ങൾ, ഇ.എം. അബൂബക്കർ മുസ്ലിയാർ, കെ. വീരാൻകുട്ടി മുസ്ലിയാർ, ഹസ്സൻ സഖാഫ് തങ്ങൾ കൊടക്കൽ, യു. അലി മുസ്ലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.