മംഗളൂരു: പരീക്ഷാ ഹാളിൽ മൊബൈൽഫോൺ ഉപയോഗിച്ചത് അദ്ധ്യാപകൻ ചോദ്യംചെയ്തതിനെ തുടർന്ന് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. മണിപ്പാൽ എം.സി.എച്ച്.പി. കോളേജിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മൂന്നാം വർഷ ബിരുദവിദ്യാർത്ഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് മരിച്ചത്.

വാർഷിക പരീക്ഷ എഴുതുന്നതിനിടെയാണ് സംഭവം. പരീക്ഷ എഴുതുന്നതിനിടെ സുമൻ മൊബൈൽഫോൺ ഉപയോഗിച്ചത് ശ്രദ്ധയിൽ പെട്ട അദ്ധ്യാപകൻ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷാഹാളിൽനിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് സുമൻ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)