- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിന്റെ കുടുംബം എംപിയോട് പറഞ്ഞത്
കൽപ്പറ്റ: പഠനകാര്യങ്ങളടക്കം രാഹുൽ ഗാന്ധിയോട് ധരിപ്പിച്ചിട്ടുണ്ടെന്ന് പോളിന്റെ മകൾ സോന. നേരിട്ട് കാര്യങ്ങൾ പറയുമ്പോൾ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും എന്നാണ് പ്രതീക്ഷയെന്നും സോന പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിലെത്തി പോളിന്റെ വീട് സന്ദർശിച്ചിരുന്നു.
വീടിന്റെ കാര്യങ്ങളും പഠനകാര്യങ്ങളും രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. നേരിട്ട് വന്ന് കാര്യങ്ങൾ പറയുമ്പോൾ പ്രതീക്ഷയുണ്ട്. ആവശ്യങ്ങളൊക്കെ നിറവേറ്റിത്തരും എന്ന് വിശ്വസിക്കുന്നു, ചെയ്തു തരാം എന്ന് അദ്ദേഹം വാക്കുതന്നിട്ടുണ്ട്. ചികിത്സവൈകിയ കാര്യവും രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ ചകിത്സ ലഭിച്ചിരുന്നെങ്കിൽ പപ്പ ഇപ്പോൾ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് അദ്ദേഹത്തോട് പറർഞ്ഞു. അതുകൊണ്ട് ഒരു മെഡിക്കൽ കോളേജിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പെട്ടെന്ന് തന്നെ വയനാട് മെഡിക്കൽ കോളേജിൽ ലഭ്യമാക്കണമെന്നും രാഹുൽ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട് - സോന മാധ്യമങ്ങളോട് പറഞ്ഞു.