കാസർകോട്: കാസർകോട് പെരിയയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാർ ഡിവൈഡറിൽ ഇടിച്ചു നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പെരിയ കേന്ദ്രസർവകലാശാലയ്ക്ക് സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. പെരിയയിൽ തെയ്യം കണ്ട് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്