- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാറിന്റെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിർദ്ദേശം സംസ്ഥാനം നടപ്പിലാക്കണം.; വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്ന് സഭ; ലോക്സഭാ തെരഞ്ഞെടുപ്പ്; ആവശ്യങ്ങൾ പറഞ്ഞ് സിറോ മലബാർസഭ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുൻപിൽ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സിറോ മലബാർ സഭ രംഗത്ത്. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സഭയുടെ ആവശ്യം. ആവശ്യങ്ങൾ വ്യക്തമാക്കി സിറോ മലബാർ സഭ വാർത്താക്കുറിപ്പ് പുറത്തിറക്കി. അസാധാരണ നടപടിയാണ് ഇത്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനപ്പെട്ട ആവശ്യങ്ങളുമായി സിറോ മലബാർ സഭ രംഗത്തുവന്നത്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുന്നിൽ നാല് ആവശ്യങ്ങൾ സഭ മുന്നോട്ടുവെച്ചു. ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വിടണം. സംസ്ഥാനത്തെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.
വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി നിയമത്തിലെ ചില വകുപ്പുകൾ കേന്ദ്രം പരിഷ്‌കരിക്കണമെന്നും ആവശ്യമുണ്ട്. കേന്ദ്ര സർക്കാറിന്റെ മുന്നാക്ക സംവരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിർദ്ദേശം സംസ്ഥാനം നടപ്പിലാക്കണം. വന്യമൃഗശല്യം നിയന്ത്രിക്കണം എന്നിവയാണ് സഭ മുന്നോട്ട് വെക്കുന്ന നാല് ആവശ്യങ്ങൾ.