- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ ഗവർണർക്ക് കോടതിയിൽ പോകാം;മന്ത്രി ആർ ബിന്ദു
കോഴിക്കോട്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്‌ത്താനുള്ള ശ്രമം നടക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. ഗവർണറുടെ ആരോപണത്തിനുള്ള മറുപടിയും മന്ത്രി നൽകി. നിയമം ലംഘിച്ചിട്ടില്ലെന്നും, സർവ്വകലാശാല ആക്റ്റും സ്റ്റാറ്റിയൂട്ടും ലംഘിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ പരിശോധിച്ചാൽ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണ്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയിൽ പോകാമല്ലോ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവിനുള്ള പരിശ്രമങ്ങളിൽ സർക്കാരിന് ഒപ്പം നിൽക്കേണ്ട വ്യക്തിയാണ് ചാൻസലർ. എന്നാൽ അതിനെതിരായി നിൽക്കുന്ന സമീപനമാണ് ചാൻസലറായ ഗവർണർ സ്വീകരിക്കുന്നത്. പൊതുവിൽ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇത് നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.