- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച കേസ്; ജയിലിലെത്തിയത് രണ്ട് ദിവസം മുമ്പ്; തിരൂരിൽ പോക്സോ കേസ് റിമാൻഡ് പ്രതി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: മലപ്പുറം തിരൂരിൽ റിമാന്റ് പ്രതി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുൾ റഷീദ് ആണ് മരിച്ചത്. പോക്സോ കേസിൽ റിമാന്റിലായി തിരൂർ സബ് ജയിലിൽ കഴിയുകയായിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു.
തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കുഴപ്പമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു പോയി. രാത്രി ജയിലിൽ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. സ്വകാര്യ ബസിൽ വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ റിമാന്റിലായ റഷീദിനെ വെള്ളിയാഴ്ച വൈകിട്ടാണ് തിരൂർ സബ് ജയിലിൽ എത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ
Next Story