- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം കളക്റ്റ്രേറ്റിലെ ജിഎസ്ടി ഓഫീസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
എറണാകുളം:എറണാകുളം കളക്റ്റ്രേറ്റിൽ തീപിടിത്തം. കളക്റ്റ്രേറ്റിനുള്ളിലെ ജിഎസ്ടി ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനിൽ നിന്ന് തീപടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ നിർണായക ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരുന്നു. എന്തെല്ലാം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് നിലവിൽ വ്യക്തമല്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടിച്ചതിനുള്ള കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story