- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവർന്ന യുവാവ് പിടിയിൽ
കൊല്ലം: വീട്ടമ്മയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ. ചവറ സ്വദേശി അലൻ (44) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. അമ്പഴവയൽ സ്വദേശിനി ഇന്ദിരയുടെ മാലയാണ് പ്രതി ബൈക്കിലെത്തി പൊട്ടിച്ചു കടന്നത്. കഴിഞ്ഞ ദിവസം കടവൂർ ക്ഷേത്രത്തിലെ വിളക്ക് ഘോഷയാത്ര കടന്നുപോയ സമയം ബൈക്കിലെത്തിയ യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല മോഷ്ടിച്ച് വിറ്റതായി കണ്ടെത്തിയത്. എൺപതിനായിരം രൂപയ്ക്കാണ് മാല വിറ്റത്.
Next Story