- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുത്തൂർ സഹകരണ ബാങ്ക് അഴിമതി കേസിൽ രണ്ട് പേർക്ക് മൂന്ന് വർഷം കഠിന തടവ്
തൃശൂർ: പുത്തൂർ സഹകരണ ബാങ്ക് അഴിമതിക്കേസിൽ രണ്ടുപേർക്ക് മൂന്നുവർഷം കഠിനതടവ്. ബാങ്ക് സെക്രട്ടറിയായിരുന്ന പുരുഷോത്തമൻ, ഡയരക്ടർ ബോർഡ് അംഗമായിരുന്ന ഓമനാ ജോൺ എന്നിവർക്കാണു ശിക്ഷ വിധിച്ചത്. തൃശൂർ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
സ്ഥിരനിക്ഷേപകർക്ക് ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ ബാങ്കിൽനിന്നു പണം തട്ടിയെന്നാണ് കേസ്. സമ്മാനം നൽകുന്നതിന്റെ ഭാഗമായി വൗച്ചറുകളിൽ തിരിമറി നടത്തിയെന്നും 88,000 രൂപ അപഹരിച്ചെന്നുമാണ് കേസ്. 2002-2003 കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story