- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി വസ്തുക്കളുടെ ഉപയോഗം; സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പിടിയിൽ
കുന്നംകുളം: മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാൻസും ഉപയോഗിച്ച ശേഷം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് പിടികൂടി. സംഭവത്തിൽ ഇരു ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടൽ പെലക്കാട്ട് പയ്യൂർ ആലുക്കൽ വീട്ടിൽ ശ്രീകൃഷ്ണൻ (46), വെള്ളാറ്റഞ്ഞൂർ കുറവന്നൂർ കൊടത്തിൽ വീട്ടിൽ അജിത്ത് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകൃഷ്ണൻ ഓടിച്ചിരുന്ന എം.കെ.കെ ബസും അജിത്ത് ജോലി ചെയ്യുന്ന ഫിസുമോൻ ബസുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ചൂണ്ടലിൽ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കിയത്.
പരിശോധനക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ച ശ്രീകൃഷ്ണനെയും ജോലിക്കിടെ ഹാൻസ് ഉപയോഗിച്ച അജിത്തിനെയും പിടികൂടിയത്. ഇരുവരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിച്ചതായും വരുംദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.