- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഹുൽ വന്ന് റീത്ത് വെച്ച് കരഞ്ഞിട്ടുപോയി, പക്ഷേ കണ്ണീരൊപ്പിയില്ല'
ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൽ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ വയനാട്ടിലെത്തിയതിന് പിന്നിൽ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ വയനാട്ടിൽ നിന്നും ജയിച്ച വ്യക്തിയാണ്. ഇടയ്ക്കിടെ ഇങ്ങനെ വന്നിട്ടുപോകുന്നു ഒരു എംപിയാണ്. അദ്ദേഹം വന്ന് റീത്ത് വെച്ച് കരഞ്ഞിട്ടുപോയി. രാഹുലെത്തിയത് വന്നിട്ട് അവരുടെ കണ്ണീർ കുടിച്ചിട്ട് പോയി. എന്നാൽ, അവരുടെ കണ്ണീരൊപ്പിയില്ല.
മുഖ്യമന്ത്രിയും വനംമന്ത്രിയും വയനാട്ടിൽ പോകാതിരുന്നത് ഒരു പരിധി വരെ തെറ്റാണ്. എന്നാൽ, അവർക്ക് പോകാൻ താത്പര്യമില്ലാത്തതുകൊണ്ടല്ല. മറിച്ച്, ജനരോഷം അത്ര ഭയങ്കരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച രാവിലെയായിരുന്നു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ രാഹുലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീടും വനസംരക്ഷണസമിതി ജീവനക്കാരൻ പോളിന്റെ വീടും അദ്ദേഹം സന്ദർശിച്ചു.