- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി;കാണാതായത് സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടു വയസുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്‌സംഭവത്തിൽ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്‌കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്.
ഹൈദ്രബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് - റമീനദേവി ദമ്പതികളുടെ മകളാണ്. മേരി എന്നാണ് കുഞ്ഞിന്റെ പേര്. ഇവർക്ക് നാലുകുട്ടികളാണുള്ളത്. ഇവരെല്ലാം ഒന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. ഇക്കൂട്ടത്തിൽ നിന്നാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. നഗരത്തിൽ മുഴുവൻ പരിശോധന നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.