- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ; ഉന്നതതല ചർച്ച ഇന്ന്
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് ഉന്നതതല ചർച്ച തിങ്കളാഴ്ച നടക്കും. എയർപോർട്ട് അഥോറിറ്റിയുടെ സഹകരണത്തോടെ അൽഹിന്ദ് ഗ്രൂപ്പ് മുൻകൈയടുത്തുള്ള പരിപാടി വിമാനത്താവളത്തിൽ 11 മണിക്കാണ്.
മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, അയൽരാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനുള്ള സാധ്യതകളാണു പരിശോധിക്കുന്നത്. എംപി.മാർ, എംഎൽഎ.മാർ, വിമാനത്താവള ഡയറക്ടർ, കളക്ടർ, വ്യാപാരസംഘടനാ ഭാരവാഹികൾ, മുപ്പതോളം വിമാനക്കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
Next Story