- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവതിയെ ഡൽഹിയിൽ വച്ച് ലഹരി നൽകി പീഡിപ്പിച്ച കേസ്; മലയാളി യുവാവിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്
തിരൂർ: മലയാളിയായ യുവതിയെ ഡൽഹിയിൽ വച്ച് ലഹരി നൽകി പീഡിപ്പിച്ച കേസിൽ തൃപ്രങ്ങോട് പെരുന്തല്ലൂർ സ്വദേശിയായ യുവാവിനെ ഡൽഹി പൊലീസെത്തി അറസ്റ്റ് ചെയ്തു. പെരുന്തല്ലൂർ വീര്യത്തുപറമ്പമ്പിൽ സിറാജുദ്ദീൻ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. ഡൽഹിയിൽ പഠിക്കുകയായിരുന്ന യുവതിയുടെ ബർത്ത് ഡേ പാർ്ട്ടിക്കിടെയാണ് ലൈംഗിക അതിക്രമമുണ്ടായത്.
യുവതിയുടെ ജന്മദിനാഘോഷത്തിനെത്തിയ സിറാജ് ലഹരി വസ്തുക്കൾ നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. ഇതാണ് യുവതി സിറാജിനെ ജന്മദിനാഘോഷത്തിന് ക്ഷണിക്കാൻ കാരണം. പരാതിയെ തുടർന്ന് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
തുടർന്ന് തിരൂരിലെത്തിയ പൊലീസ് തിരൂർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലുൾപ്പെട്ട മറ്റൊരു പ്രതിയായ വെട്ടം പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡൽഹിയിലേക്കു കൊണ്ടുപോയി. നിരവധി ലഹരിക്കേസുകളിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ് സിറാജെന്നു പൊലീസ് പറഞ്ഞു.