കുറ്റിപ്പുറം: സ്‌കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കുറ്റിപ്പുറം കൊളക്കാട് മാനുക്കുട്ടിപ്പടി ചേലക്കര അഹമ്മദ് ബിൻ കബീറിന്റെ മകൾ സിത്താര (19) ആണു മരിച്ചത്. ഈ മാസം 3ന് കോട്ടയ്ക്കലിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

മലപ്പുറത്തെ സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാർത്ഥിയാണ്. സിത്താര സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് ലോറിക്കടിയിൽപ്പെട്ട് കാലിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷറീനയാണ് മാതാവ്. സഹോദരൻ മുഹമ്മദ് ഷമ്മാസ്.