മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ പി.എ. അജിത്തിനെ (22) ആണ് പോക്‌സോ കേസിൽ മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത അതിജീവതയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്നാണ് മണിമല എസ്.എച്ച്.ഒ. ജയപ്രസാദും സംഘവും ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.