കണ്ണൂർ: വാഹന യാത്രക്കാരുടെ യാത്രക്കാരുടെ പ്രതീക്ഷകൾ വാനോളമുയർത്തി വടക്കെമലബാറിലെ ആദ്യത്തെ ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് രാജ്യത്തിന് സമർപ്പിക്കും.

അന്നേ ദിവസം വിവിധ പരിപാടികൾക്കായി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. നിർമ്മാണ കമ്പിനി ഈ മാസം 24 ന് ദേശീയ പാത കൈമാറുന്ന സാഹചര്യത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവൃത്തികൾ നടത്തിവരുന്നത് അവസാന ലെയ്‌ർ ടാറിങ്, സീബ്രാലൈൻ ഇടൽ, കൈവരിക്ക് പെയിന്റടിക്കൽ എന്നിവയാണ് ഇപ്പോൾ നടന്നു വരുന്നത്. ബൈപ്പാസ് റോഡിൽ നിന്നും നിർമ്മാണ സാധനങ്ങളും മാറ്റി തുടങ്ങിയിട്ടുണ്ട്.

ഉത്തര മലബാറിലെ ഗതാഗതവികസനത്തിന് കുതിപ്പേകുന്ന പദ്ധതിയാണ് മാഹി -മുഴപ്പിലങ്ങാട് ബൈപ്പാസ് ' 1300 കോടി രൂപ ചെലവഴിച്ചാണ് ആറു വരിപ്പാത നിർമ്മിച്ചിട്ടുള്ളത്. 85.5 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട്ടു നിന്ന് ധർമ്മടം, എരഞ്ഞോളി, തലശേരി, കോടിയേരി , മാഹി വഴിയാണ് റോഡ് അഴിയൂരിൽ ചെന്നെത്തുന്നത്.

തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം കഴിക്കും. തലശേരിയിലെയും മാഹിയിലെയും ഗതാഗത കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപ്പാസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ 47 വർഷത്തെ കാത്തിരുപ്പാണ് യാഥാർത്ഥ്യമാകുന്നത്.

16.6 കിലോമീറ്റർ നീളവും 45 മീറ്റർ വീതിയുമാണ് ബൈപ്പാസിനുള്ളത്. 14 മിനുട്ട് കൊണ്ടു മുഴപ്പിലങ്ങാടു നിന്നും അഴിയൂരിലെത്താം 80 കിലോ മീറ്ററാണ് കാറുകളുടെ ഒരു മണിക്കൂറിലെ വേഗത വലിയ നാല് പാലങ്ങളും ഒരു മേൽപ്പാതയും ബൈപ്പാസിനുണ്ട് 21 ഇടങ്ങളിലായി അടിപ്പാതകളുണ്ട്. ഒരു റെയിൽവെ മേൽപ്പാലവുമുണ്ട്. കൊളശേരിയിലാണ് ടോൾ ബൂത്ത്. ഒരുക്കിയിട്ടുള്ളത്.