- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം: നവകേരള സദസ്സിന്റെ തുടർച്ചയായി തൃശ്ശൂരിൽ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരണാർത്ഥം കാസർഗോഡ് മുതൽ പാറശ്ശാല വരെ കേരള ലളിതകലാ അക്കാദമി ചിത്രമതിൽ ഒരുക്കി. എറണാകുളം ജില്ലയിലെ ഗ്രാഫിറ്റി ക്യാമ്പ് കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ നോർത്ത് റെയിൽവേ സ്റ്റേഷൻ ഓവർബ്രിഡ്ജിന്റെ മതിലിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ടി കലാധരൻ അധ്യക്ഷനായിരുന്നു. നിരവധി കലാകാരർ പങ്കെടുത്തു.
നവകേരള നിർമ്മിതിക്കായി സംഘടിപ്പിക്കുന്ന രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയുടെ പ്രചരണത്തിനായാണ് എല്ലാ ജില്ലകളിലേയും നഗരസിരാകേന്ദ്രങ്ങളിലെ ചുമരുകളിൽ മുഖാമുഖം പരിപാടിയുടെ ലോഗോ ചിത്രമതിലായി കേരള ലളിതകലാ അക്കാദമി ഒരുക്കിയത്. മുഖാമുഖം പരിപാടിയുടെ വേദിയായ തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും അധികം ചുമർ ചിത്രങ്ങൾ ഒരുക്കുന്നത്. ഫെബ്രുവരി 25ന് ലുലു കൺവെൻഷൻ സെന്ററിൽ നടത്തുന്ന മുഖാമുഖം പരിപാടിയിൽ കലാ സാംസ്‌കാരിക മേഖലയിൽ നിന്നും തിരഞ്ഞെടുത്ത പ്രത്യേക അതിഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കും