- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവാറ്റയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു
ഹരിപ്പാട്: ആലപ്പുഴ കരുവാറ്റയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചെങ്കിലും യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു. കരുവാറ്റ ടിബി ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കാർ. തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്. ഇദ്ദേഹത്തെ കൂടാതെ കാറിൽ ഒരു പുരുഷനും സ്ത്രീയുമാണ് ഉണ്ടായിരുന്നത്.
കാറിന്റെ മുൻഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഷരീഫ് ഉടൻതന്നെ വാഹനം ഒതുക്കി നിർത്തിയശേഷം യാത്രക്കാരെ പുറത്തിറക്കി. ഇതിനുതൊട്ടുപിന്നാലെ തീ ആളിക്കത്തുകയായിരുന്നു. സംഭവത്തിനുശേഷം ഇവർ മറ്റൊരു കാറിൽ ആശുപത്രിയിലേക്ക് പോയി.
Next Story