- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃത്താലയിൽ പനിബാധിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു
പാലക്കാട്: തൃത്താലയിൽ പനിബാധിച്ച് ഒൻപത് വയസ്സുകാരൻ മരിച്ചു. പട്ടിത്തറ സ്വദേശി സൈനുദീന്റെ മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്. രാവിലെ 4:30 ഓടെ കുട്ടിക്ക് പനിയും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സലാഹുദ്ദീൻ അയ്യൂബി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി. ഇന്ന് സ്‌കൂളിന് അവധി നൽകി.
Next Story