- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടുകടയിൽ നിന്നും അൽഫാം വാങ്ങി കഴിച്ച ഗൃഹനാഥയ്ക്കും മകനും ദേഹാസ്വാസ്ത്യം; നാദാപുരത്ത് ഭക്ഷ്യ വിഷബാധാ സംശയത്തെ തുടർന്ന് തട്ടുകട അടച്ചു പൂട്ടാൻ നിർദ്ദേശം
കോഴിക്കോട്: ചേലക്കാട് തട്ടുകടയിൽനിന്ന് അൽഫാമും പൊറോട്ടയും പാഴ്‌സൽ വാങ്ങി കഴിച്ച ഗൃഹനാഥയെയും മകനെയും ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തെ തുടർന്ന് തട്ടുകട അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വയറുവേദന, ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്.
അതേസമയം തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പരിശോധനയിൽ കണ്ടെത്തി. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ല. ഗുണനിലവാര പരിശോധന നടത്താത്ത വെള്ളമാണ് ഉപയോഗിക്കുന്നത്. കാലപ്പഴക്കം ചെന്ന പാത്രങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്. തട്ടുകടയിൽ ഗുണ നിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.
ജെഎച്ച്‌ഐ ബാബു.കെ, പ്രസാദ്.സി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥാപനം പരിശോധിച്ചു. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.