- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമൺ സന്ദർശിച്ചു മടങ്ങവെ ബൈക്ക് ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവതി മരിച്ചു: പരിക്കേറ്റ ഭർത്താവും മകനും ആശുപത്രിയിൽ
വാഗമൺ: വാഗമൺ സന്ദർശിച്ചു മടങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. റെയിൽവേ ജീവനക്കാരനായ ബിഹാർ സ്വദേശി കൃഷ്ണകുമാറിന്റെ ഭാര്യ ദീപ (33) ആണു മരിച്ചത്. കൃഷ്ണകുമാർ (37), മകൻ ബാബിൻ (9) എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വാഗമൺ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. വളകോട് റോഡിൽ മീന്മുട്ടി പാലത്തിൽ ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പാലത്തിന്റെ കൈവരി ഇടിച്ചു തകർത്ത ശേഷം ബൈക്ക് 20 അടി താഴ്ചയിലുള്ള ആറ്റിലേക്കു വീണു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരനാണു കൃഷ്ണകുമാർ.
Next Story