കോട്ടയം: സംസ്ഥാനത്ത് അവയവസ്വീകരണത്തിനായി കാത്തിരിക്കുന്നത് 3425 പേർ. വൃക്കരോഗികളാണ് കൂടുതലും പേർ. വിവാദങ്ങൾ കാരണം ഇടയ്ക്ക് മന്ദഗതിയിലായ അവയവദാനവും സ്വീകരണവും വീണ്ടും സജീവമാകുന്നതേയുള്ളൂ. നടപടികൾ സുതാര്യമാക്കാൻ നിലവിലുള്ള പ്രോട്ടക്കോൾ പരിഷ്‌കരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്.

അതേസമയം അവയവം സ്വീകരിച്ചവർ ദീർഘകാലത്തേക്ക് കഴിക്കേണ്ട മരുന്നുകൾ കാരുണ്യയിലൂടെ ലഭിക്കാത്തത് രോഗികൾക്ക് സാമ്പത്തികപ്രയാസം ഉണ്ടാക്കുന്നുണ്ട്.

അവയവങ്ങൾക്ക് കാത്തിരിക്കുന്നവർ
വൃക്ക 2409

കരൾ 906

ഹൃദയം 77

പാൻക്രിയാസ് 12

ശ്വാസകോശം ആറ്്

ചെറുകുടൽ രണ്ട്

കൈകൾ 13

അവയവദാനം കുറഞ്ഞു

മൃതസഞ്ജീവനി പദ്ധതിയിൽ 2012 മുതൽ 2024 ഫെബ്രുവരിവരെ 368 പേരുടെ അവയവമാണ് ദാനംചെയ്തത്.

(വർഷം, ദാതാക്കൾ എന്ന ക്രമത്തിൽ)

2012 9

2013 36

2014 58

2015 76

2016 72

2017 18

2018 8

2019 19

2020 21

2021 17

2022 14

2023 19

2024 (ഫെബ്രുവരി വരെ) 1

ആകെ 368

ദാനംചെയ്ത അവയവങ്ങൾ

ഹൃദയം 78

ശ്വാസകോശം 4

കരൾ 300

വൃക്ക 638

പാൻക്രിയാസ് 17

ചെറുകുടൽ 5

കൈകൾ 26

ശ്വാസനാളി 1

ആകെ 1069