ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സിനിമാ താരത്തിനെതിരെ പൊലീസ് കേസെടുത്തു. ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടൻ സന്തോഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസ്സുകാരിയാണ് സന്തോഷിനെതിരെ പരാതി നൽകിയത്.

സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത യുവതിയുമായി ബന്ധം സ്ഥാപിച്ച സന്തോഷ് യുവതിയെ പീഡനത്തിന് ഇരയാക്കുക ആയിരുന്നു. വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അതിനിടെ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതറിഞ്ഞ യുവതി സന്തോഷിനെ ചോദ്യംമചെയ്തു. ഇതോടെ സന്തോഷ് മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.