ബെംഗളൂരു: വിജയപുരയിൽ വിദ്യാർത്ഥികളെക്കൊണ്ട് കാർ കഴുകിച്ച സർക്കാർ സ്‌കൂൾ അദ്ധ്യാപികയ്‌ക്കെതിരെ അന്വേഷണത്തിനു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. കുട്ടികൾ അദ്ധ്യാപികയുടെ കാർ കഴുകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി. സംഭവം ശരിയാണെന്നു തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് അദ്ധ്യാപകർ ശുചിമുറി വൃത്തിയാക്കിച്ച സംഭവങ്ങൾ വ്യാപകമായതിനു പിന്നാലെയാണിത്.