വയനാട്: വയനാട്ടിലെത്തിയ മന്ത്രിസംഘത്തെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. സുൽത്താൻ ബത്തേരിയിലും ചുങ്കത്തുമാണ് മന്ത്രിമാരെ കരിങ്കൊടി കാണിക്കാൻ പ്രവർത്തകർ വഴിയിൽ കാത്തുനിന്നത്. മന്ത്രിമാർ എത്തുന്നതിന് തൊട്ടുമുമ്പ് പൊലീസ് ബലംപ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. നിലവിൽ മന്ത്രിമാർ സർവകക്ഷി യോഗം നടക്കുന്ന മുനിസിപ്പൽ ടൗൺ ഹാളിലേക്ക് എത്തിയിട്ടുണ്ട്.

മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാജൻ, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം ചേരുക. യോഗത്തിൽനിന്ന് യുഡിഎഫ് പ്രതിനിധികൾ വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.