- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലേക്ക് ദുരിതയാത്ര; അഗളിയിലെ ദുരിതം ചർച്ചയിലേക്ക്
പാലക്കാട്: നെഞ്ചുവേദന അനുഭവപ്പെട്ട ആദിവാസി യുവാവിനെ റോഡിലെത്തിക്കാൻ തുണിമഞ്ചലിൽ ചുമന്ന് ഊരുകാർ സഞ്ചരിച്ചത് രണ്ടുകിലോമീറ്റർ ദൂരം. പാലക്കാട് ജില്ലയിലെ അഗളിയിലാണ് സംഭവം.
പുതൂർമേല ഭൂതയാറിലെ സതീഷനാണ് തിങ്കളാഴ്ച വൈകീട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇയാൾ മൈതാനത്ത് തളർന്നുവീണു. ഉടൻ തന്നെ സമീപമുണ്ടായിരുന്നവർ ഊരിലെത്തിച്ച് തുണിമഞ്ചലുണ്ടാക്കി രണ്ടു കിലോമീറ്റർ ദൂരം ചുമന്ന് റോഡിൽ എത്തിക്കുകയായിരുന്നു. ഊരിലേക്കുള്ള ഒറ്റയടിപ്പാത വീതി കൂട്ടാത്തതാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ വാഹനം എത്തില്ല. ഈ സാഹചര്യത്തിലായിരുന്നു ഇടപെടൽ. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ച യുവാവിന്റെ നില തൃപ്തികരമാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
Next Story