- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാരുടെ ആവശ്യം; എടവണ്ണപാറയിലെ സന ഫാത്തിമയുടെ മരണം സംശയത്തിൽ
കോഴിക്കോട്: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി പുഴയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിന്റെ മകൾ സന ഫാത്തിമയെയാണ് (17) ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണു സംഭവം.
കുട്ടിയെ കാണാതായ രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് പുഴയിൽ ദുരൂഹ സാഹചര്യത്തിൽ സനയുടെ മൃതദേഹം കണ്ടത്. ഉടനെ വാഴക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ നഷ്ടമായിരുന്നു. പഠിക്കാൻ മിടുക്കിയായ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story