- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്പെൻഷൻ പിൻവലിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി; കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് വിദ്യാർത്ഥികൾ
തൊടുപുഴ: സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതോടെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാർത്ഥികൾ. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കാണ് വിരാമമായത്.
മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികൾ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭീഷണി. 15-ഓളം വിദ്യാർത്ഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ചത്.
മന്ത്രിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥികൾ. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്ന. ഒരു വിദ്യാർത്ഥിക്ക് ഇന്റേണൽ മാർക്കിൽ അന്യായമായി മാർക്ക് നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മുതലാണ് കോളേജിൽ സമരം ആരംഭിച്ചത്.
സമരം ചെയ്ത വിദ്യാർത്ഥികളെ റാഗിങ് കേസിൽ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും ഓഡിയോയും കൈവശമുണ്ടെന്നും കുട്ടികൾ അവകാശപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ