തൃശൂർ: തൃശൂരിൽ കനാലിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. ഇന്ന് വൈകിട്ടോടെ തൃശൂർ വെള്ളിക്കുളങ്ങരയിലാണ് സംഭവം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടിൽ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. വെള്ളിക്കുളങ്ങരയിലെ കനാലിൽ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.