- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ വച്ച് പ്രസവമെടുത്തതിനെ തുടർന്ന് രക്തസ്രാവം; തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് യുവതിയും കുഞ്ഞും മരിച്ചു; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: വീട്ടിൽ വച്ച് പ്രസവമെടുത്തതിനെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. കാരയ്ക്കാമണ്ഡപത്താണ് സംഭവം. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
വീട്ടിൽവച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാൻ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു.
വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടിൽവച്ച് തുടരുകയായിരുന്നു. ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തും മുൻപുതന്നെ യുവതിയും കുഞ്ഞും മരിച്ചിരുന്നു. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story