തൃശ്ശൂർ: പഴഞ്ഞിയിൽ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോർഡിൽ ഇടിച്ച് അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്നും തെറിച്ചുവീണ് യുവാവ് മരിച്ചു. പഴഞ്ഞി അയിനൂർ കണ്ടിരിത്തി വീട്ടിൽ രതീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ചങ്ങരംകുളം പാവിട്ടപുറത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ഒതളൂരിൽ വച്ചായിരുന്നു അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സൂചന ബോർഡിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ രതീഷിനെ നാട്ടുക്കാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കായില്ല.

പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച മേൽനടപടികൾക്ക് ശേഷം സംസ്‌കരിക്കും. പരേതനായ രാമചന്ദ്രനാണ് പിതാവ്. മാതാവ്: ശ്രീമതി. ഭാര്യ: ഹരിത. മകൻ: ഐറീഷ്.