എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 67 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. വ്യത്യസ്ത വിമാനങ്ങളിൽ ഗൾഫിൽ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷ ദാബ്, ഷഫീക്ക് എന്നിവരാണ് പിടിയിലായത്. ക്യാപ്‌സൂളുകളായും നാണയങ്ങളായുമാണ് ഇവർ സ്വർണം കടത്തിയത്. ഇരുവരെയും കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.