- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി സെൻസസ്; വിശ്വകർമ്മ മഹാസഭയുടെ രാജ്ഭവൻ മാർച്ച് 28ന്
കോട്ടയം: ജാതി അടിസ്ഥാനത്തിൽ സെൻസസ് എടുത്ത്, അധികാര പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങൾക്ക് ആനുപാതിക പ്രാതിനിധ്യം അനുവദിക്കണമെന്ന് അഖിലകേരള വിശ്വകർമ മഹാസഭ ഡയറക്ടർ ബോർഡ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ജാതി അടിസ്ഥാനത്തിൽ സെൻസസ് എടുക്കാൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് 28-ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന രാജ്ഭവൻ മാർച്ച് നടത്താൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. രാവിലെ 10-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച് എൽ.എം.എസ്. കോമ്പൗണ്ട്, മ്യൂസിയംവഴി രാജ്ഭവന് മുന്നിലെത്തി അവകാശ പ്രഖ്യാപനം നടത്തും. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ.ദേവദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
Next Story