കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുന്മന്ത്രിയും സിപിഎം. നേതാവുമായ എസി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിപിഎം. സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണനേയും ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ നോട്ടീസ് നൽകും

തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയ്ക്ക് ഇഡി നോട്ടീസയച്ചു. അടുത്ത ആഴ്ചതന്നെ ഹാജരാകാനാണ് നിർദ്ദേശം. വടക്കാഞ്ചേരി കൗൺസിലർ മധു അമ്പലപ്പുരത്തെയും ഇഡി വിളിപ്പിക്കും. കൂടുതൽ ചോദ്യംചെയ്യലുകൾക്കും വിശദാംശങ്ങൾ തേടിയതിനുംശേഷമായിരിക്കും എസി മൊയ്തീനെ വിളിപ്പിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് ഇഡി കടക്കുക.

ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അനധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നാണ് ആരോപണം.