കണ്ണൂർ: പകർപ്പവകാശം ലംഘിച്ച് സിനിമയുടെ വ്യാജപതിപ്പ് നിർമ്മിച്ച് വിൽപന നടത്തിയെന്ന കേസിൽ നിർമ്മാതാവും നടനുമായ വിജയ്ബാബു തളിപറമ്പ് കോടതിയിൽ ഹാജരായി. പ്രൊസിക്യൂഷൻ ഭാഗം സാക്ഷിയായാണ് തളിപറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ചൊവ്വാഴ്‌ച്ച രാവിലെ പത്തുമണിയോടെ വിജയ്ബാബു ഹാജരായത്.

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ വ്യാജസിഡി 2016-മാർച്ച് 29ന് തളിപറമ്പിലെ ഒരുസ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്ത കേസിലാണ് വിചാരണ നടക്കുന്നത്.ഈ സിനിമയുടെ നിർമ്മാതാവാണ് വിജയ്ബാബു. പ്രൊസിക്യൂഷനു വേണ്ടി അഡീ. പബ്ളിക് പ്രൊസിക്യൂട്ടർ ഫൈസലും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. കെ.വി അബ്ദുൽ റസാഖും ഹാജരായി.