- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ടയിൽ യുവാവിനെ അടിച്ചു കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും
പത്തനംതിട്ട: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ അടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വട്ടപ്പാറ കഴുനാട് കിഴക്കേമുക്കോല മഞ്ഞാംകോട് കോളനിയിൽ പ്രകാശിനെ(39)ആണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്.
വള്ളിക്കോട് കോട്ടയം ആഴക്കൂട്ടം വല്ലൂർ വിളയിൽ വീട്ടിൽ താമസിച്ചുവന്ന തിരുവനന്തപുരം വാമനപുരം സ്വദേശി ക്ലമെന്റിനെ (30) 2011 മെയ് ഏഴിന് പുലർച്ചെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
പ്രകാശിനും മറ്റു തൊഴിലാളികൾക്കും ഒപ്പം താമസിച്ച് ടാറിങ് ജോലി ചെയ്തുവരുകയായിരുന്നു ക്ലമെന്റ്. സംഭവത്തിന് തലേന്ന് പകൽ ഇരുവരും മദ്യപാനത്തിനിടെ വഴക്കുണ്ടായി. വൈകീട്ട് വാക്കുതർക്കത്തെ തുടർന്ന് അടിപിടിയുമുണ്ടായി. പിറ്റേന്ന് പുലർച്ചെ വീടിന്റെ സിറ്റൗട്ടിൽവെച്ച് പ്രകാശ്, തടിക്കഷ്ണംകൊണ്ട് ക്ലമെന്റിന്റെ തലയ്ക്കടിച്ച് മുറ്റത്തിട്ടു. നെഞ്ചിനും മർദനമേറ്റു. ഒപ്പമുണ്ടായിരുന്നവരും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ക്ലമെന്റ് മരിച്ചു.
കോന്നി എസ്‌ഐമാരായിരുന്ന സാം ടി.സാമുവൽ, എസ്. ന്യൂമാൻ എന്നിവരാണ് കേസ് അന്വേഷിച്ചത്. പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി.എ. ആന്റണി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.