കണ്ണൂർ: വയോജന പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്നും മുടക്കംകൂടാതെ എല്ലാ മാസവും പെൻഷൻ നൽകണമെന്നും ആവശ്യപ്പെട്ട് 27-ന് കളക്ടറേറ്റുകൾക്ക് മുന്നിൽ പ്രകടനവും ധർണയും നടത്താൻ കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

പെൻഷൻ തുക 5000 രൂപയായി വർധിപ്പിക്കുക, വയോമിത്രം പദ്ധതി ഗ്രാമീണ മേഖലയിലേക്കും വ്യാപിപ്പിക്കുക, മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാനുകൂല്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് പ്രൊഫ. എൻ.ഗോപിനാഥൻ പിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കുമാരൻ, കെ.ടി.രതീശൻ, പി.കെ.രാമചന്ദ്രൻ നായർ, കെ.രാജീവൻ, കെ.വി.ബാലൻ കുറുപ്പ് എന്നിവർ സംസാരിച്ചു.