- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ ഉൾപ്പെടെ സിബിഐ റെയ്ഡ്; നടപടി ജലവൈദ്യുതി കരാറിൽ അഴിമതിയുമായി ബന്ധപ്പെട്ട്; രാഷ്ട്രീയ പ്രതികാരമെന്ന് സത്യപാൽ മാലിക്ക്
ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വസതിയിൽ ഉൾപ്പെടെ സിബിഐ റെയ്ഡ്. മാലിക്കുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് സിബഐ പരിശോധന നടത്തുന്നത്. ജലവൈദ്യുതപദ്ധതി കരാർ നൽകിയതിലെ അഴിമതിയിലാണ് ഇടപെടൽ.
താൻ ആശുപത്രിയിൽ കഴിയുന്ന സമയത്താണ് സിബിഐ റെയ്ഡ് നടത്തുന്നതെന്ന് സത്യപാൽ മാലിക്ക് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചതിനു പിന്നാലെ ബിജെപി ബന്ധം സത്യപാൽ മാലിക്ക് ഉപേക്ഷിച്ചിരുന്നു. അതിരൂക്ഷമായ ആരോപണമാണ് മോദിക്കെതിരെ സത്യപാൽ മാലിക്ക് ഉന്നയിച്ചത്.
Next Story