- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി; മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കോട്ടയം: കോട്ടയം കുറവിലങ്ങാട് പ്രശ്നപരിഹാരത്തിനെത്തിയ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് ഡിവൈഎഎഫ് ഐക്കാർ അറസ്റ്റിൽ. കുറവിലങ്ങാട് എസ്ഐ കെ വി സന്തോഷ് കുമാറിനാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
സംഭവത്തിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. ഡിവൈഎഫ് ഐ പ്രവർത്തകരായ അനന്തു തങ്കച്ചൻ, അനന്തു ഷാജി, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. പാലാ വള്ളിച്ചിറ സ്വദേശികളാണ് ഇവർ. വാർത്തകൾ അപ്പപ്പോൾ ലഭിക്കാൻ സമകാലിക മലയാളം ആപ് ഡൗൺലോഡ് ചെയ്യുക ഏറ്റവും പുതിയ വാർത്തകൾ
മർദ്ദനത്തിൽ എസ്ഐയുടെ ചെവിക്ക് സാരമായ പരിക്കേറ്റു. ചെവിയുടെ ഡയഫ്രത്തിന് പൊട്ടലേറ്റു. ഉഴവൂർ ടൗണിൽ സ്‌കൂൾ വിദ്യാർത്ഥികളും ഓട്ടോറിക്ഷക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു. വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
Next Story