കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. തളിപറമ്പ് ബാവുപറമ്പിൽ എം. ഡി. എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. 0.618 ഗ്രാം എം.ഡി. എം. എയുമായി കെ. എൽ 59 സി. 500 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന നാറാത്തെ വി.വി അൻസാരി(32) വളപട്ടണത്തെ പി. എം റിസ്വാൻ(34) അഴീക്കോട്ടെ കെ. എൽ റംഷാദ്(29) എന്നിവരാണ് പിടിയിലായത്.

കണ്ണൂർ റൂറൽ ജില്ലാ പൊലിസ് മേധാവി ഹേമലത ഐ.പി. എസിന്റെ നേതൃത്വത്തിലുള്ള ഡാൻസെഫ് സ്‌ക്വാഡും തളിപറമ്പ് ഡി.വൈ. എസ്. പി പി.പി ബാലകൃഷ്ണൻനായർ, ഇൻസ്പെക്ടർ കെ.പി ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവുമാണ് വാഹനപരിശോധന നടത്തിയത്. എൻ.ഡി.പി. എസ് ആക്ടുപ്രകാരം കേസെടുത്ത പ്രതികളെ തളിപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.