- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വേനൽ ചൂട് കനക്കുന്നു
തിരുവനന്തപുരം: വേനൽ ചൂട് കനക്കുന്നു. കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലത്ത് 37 ഡിഗ്രി സെൽഷ്യസും മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കാം. വരും ദിവസങ്ങളിലും 2-3 ഡിഗ്രി സെൽഷ്യസ് വരെ താപനില സംസ്ഥാനത്ത് ഉയരാനും സാധ്യതയുണ്ട്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചെങ്കിലും ഇന്നലെ അതുണ്ടായില്ല. എന്നാൽ ഞായർ വരെ മധ്യ-തെക്കൻ ജില്ലകളിൽ വളരെ കുറച്ചു സ്ഥലങ്ങളിൽ ചെറിയ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു.
Next Story