- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട്-മുംബൈ നേരിട്ടുള്ള സർവീസ് തുടങ്ങി; യാത്രാസമയം രണ്ടു മണിക്കൂറിൽ താഴെ
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാനസർവീസ് എയർ ഇന്ത്യ എക്സ്‌പ്രസ് ആരംഭിച്ചു. കരിപ്പൂരിൽനിന്ന് പുലർച്ചെ 1.10-നും മുംബൈയിൽനിന്നു രാത്രി 10.50-നുമാണ് സർവീസ്. നേരിട്ടുള്ള സർവീസ് ആയതിനാൽ രണ്ടുമണിക്കൂറിൽത്താഴെ മാത്രമാണ് യാത്രാസമയം. ആദ്യ സർവീസ് വെള്ളിയാഴ്ച പുലർച്ചെ 1.10-ന് മുംബൈയിലേക്കു പുറപ്പെട്ടു.
എയർ ഇന്ത്യ എക്സ്‌പ്രസ് കരിപ്പൂരിൽനിന്ന് ആഴ്ചയിൽ 101 അന്താരാഷ്ട്ര വിമാനസർവീസുകൾ നടത്തുന്നുണ്ട്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസ് നടത്തുന്നത് കരിപ്പൂരിൽനിന്നാണ്. കഴിഞ്ഞമാസം നേരിട്ടുള്ള പ്രതിദിന ബെംഗളൂരു സർവീസും എയർ ഇന്ത്യ എക്സ്‌പ്രസ് ആരംഭിച്ചിരുന്നു. ബഹ്റൈൻ, കുവൈത്ത്, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കും കരിപ്പൂരിൽനിന്ന് സർവീസുകൾ നടത്തുന്നുണ്ട്. അയോധ്യ, ഡൽഹി, കൊൽക്കത്ത, ഭുവനേശ്വർ, ചെന്നൈ തുടങ്ങി 19 ഇടങ്ങളിലേക്ക് കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വൺ സ്റ്റോപ് സർവീസുകളും നടത്തുന്നുണ്ട്.