- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തൂപുഴയിലും വന്യമൃഗ ആക്രമണം
കുളത്തൂപ്പുഴ : വനാതിർത്തിക്കു സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന 2 യുവാക്കൾക്കു കാട്ടുപോത്തിന്റെ് ആക്രമണത്തിൽ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 16 ഏക്കർ നിഥിൻ ഹൗസിൽ നിഥിൻ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിമൂട് സ്വദേശി ആദിലിനു (22) നിസ്സാര പരുക്കേറ്റു.
ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടിൽ എട്ടംഗ സംഘം ഫുട്ബോൾ കളിച്ചുകൊണ്ടിരുന്നപ്പോൾ കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേയക്ക് പാഞ്ഞെടുത്ത ദിശയിൽ നിന്ന ആദിലിനെ ആക്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിഥിനെയും ഇടിച്ചിടുകയായിരുന്നു.
ആദിൽ ഓടി രക്ഷപ്പെട്ടതോടെ നിലത്തു വീണ നിഥിനെ കാട്ടുപോത്ത് ആക്രമിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരിക്കേറ്റു നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂക്ഷ നൽകി തിരുവനന്തപുരത്തേക്ക മാറ്റി. കല്ലടയാറിന്റെ് തീരപ്രദേശമായ 16 ഏക്കറിലെ വനാതിർത്തികളിൽ ഒരാഴ്ചയായി 13 കാട്ടുപോത്തുകളെ പതിവായി കാണുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.