കണ്ണൂർ: മാധ്യമങ്ങളും വലതുപക്ഷവും എത്ര ശ്രമിച്ചാലും ജനങ്ങളെ എൽഡിഎഫിനെതിരാക്കാൻ കഴിയില്ലെന്നാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല. എന്നാൽ അങ്ങനെ ഉണ്ടെന്ന് വരുത്താനും ജനങ്ങളെ എൽഡിഎഫിനെതിരെ തിരിക്കാനും മാധ്യമങ്ങൾ പെടാപ്പാട് പെടുകയാണ്. ഈ ശ്രമങ്ങളെ വസ്തുതകൾ നിരത്തി പ്രചാരണം നടത്തിയാണ് എൽഡിഎഫ് പ്രതിരോധിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടി മൂലമാണ് സംസ്ഥാനം സാമ്പത്തിക ഞെരുക്കം അഭിമുഖീകരിക്കുന്നത് എന്നത് ഉൾപ്പെടെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതാണ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.