- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാല: തലസ്ഥാന നഗരത്തിൽ ഗതാഗതനിയന്ത്രണം; സുരക്ഷാ മുൻകരുതലായി മാർഗ്ഗനിർദ്ദേശങ്ങൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതം ക്രമീകരിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങൾ അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. പൊങ്കാല അടുപ്പുകൾക്ക് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ടൈൽ പാകിയ ഫുട്പാത്തുകളിൽ പൊങ്കാല അടുപ്പുകൾ സ്ഥാപിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.
പൊങ്കാലയ്ക്ക് വരുന്ന ഭക്തരുടെ സ്വർണാഭരങ്ങൾ തിക്കിലും തിരക്കിലും മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അവ വസ്ത്രത്തോട് ചേർത്ത് സേഫ്റ്റി പിൻ ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് സുരക്ഷ ഉറപ്പാക്കുമെന്നും സിറ്റി പൊലീസ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
റെസിഡൻസ് അസോസിയേഷനുള്ള മാർഗനിർദേശങ്ങൾ
ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക
ഭക്ഷണ പദാർത്ഥങ്ങൾ വിതരണം ചെയ്യുമ്പോൾ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് ഉറപ്പ് വരുത്തുക
ഭക്ഷണ പദാർത്ഥങ്ങൾ വലിച്ചെറിയാതിരിക്കുക
തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായ അകലത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക
തിക്കും തിരക്കും നിയന്ത്രിക്കുന്നതിന് പൊലീസിനെ സഹായിക്കുവാനായി വോളന്റീയർമാരെ നിയോഗിക്കുക
തങ്ങളുടെ റെസിഡൻസ് ഏരിയയിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ അനുവദിക്കരുത്
സംശയാസ്പദമായി എന്തെങ്കിലും തോന്നുകയാണെങ്കിൽ ആ വിവരം ഉടൻ തന്നെ പൊലീസിനെ അറിയിക്കുക
മറുനാടന് മലയാളി ബ്യൂറോ