മാനന്തവാടി: ബേലൂർ മഖ്‌ന ഇന്നും കർണാടക വനത്തിൽ തുടരുന്നതായി വനംവകുപ്പ്. കേരള അതിർത്തിയിൽനിന്ന് ഏകദേശം 4.8 കിലോമീറ്റർ ദൂരെയായി കർണാടക ഉൾവനത്തിലാണ് ആന നിലകൊള്ളുന്നത്. ആനയെ നിരീക്ഷിക്കുന്നതായി കർണാടക വനംവകുപ്പ് അറിയിച്ചിട്ടിണ്ട്. രാത്രികാല പട്രോളിങ് തുടരുന്നുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരും വെള്ളിയാഴ്ച സംയുക്തമായി യോഗം ചേർന്നു. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന ചട്ടങ്ങൾ ഉണ്ടാക്കുന്നതിനു മൂന്ന് സംസ്ഥാനത്തിന്റെയും നോഡൽ ഓഫിസർ എത്രയും വേഗം യോഗം ചേരുന്നതിനും തീരുമാനമായി.

മുള്ളൻകൊല്ലി ഭാഗത്തെ കടുവയെ പിടികൂടുന്നതിന് 56 കവല ഭാഗത്ത് ദൗത്യ സംഘം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു.