- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
കോട്ടയം: നാഗമ്പടത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ രാജസ്ഥാൻ സ്വദേശി പിടിയിലായി. ഇതരസംസ്ഥാന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിൽക്കുന്നതിനായി സൂക്ഷിച്ചിരുന്ന 850 ഗ്രാം കഞ്ചാവും 9.2 ഗ്രാം ഹെറോയിനുമായാണ് യുവാവ് പിടിയിലായത്. രാജസ്ഥാൻ സ്വദേശി ജിതു ഗുർജാറിനെയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗമായ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, ഐ.ബി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത്ത് നന്ത്യാട്ട് എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ. ബിനോദ്, അനു വി. ഗോപിനാഥ്, പ്രിവന്റീവ് ഓഫീസർമാരായ കെ.സി. ബൈജു മോൻ, നിഫി ജേക്കബ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.വി. സബിത എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ