- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി.: വനിതാ കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടുമാകാം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് പാന്റ്സും ഷർട്ടും ഉപയോഗിക്കാൻ അനുമതി നൽകി. യൂണിഫോം പരിഷ്കരിച്ചപ്പോൾ കാക്കി ചുരിദാറും ഓവർകോട്ടുമാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ മാറ്റംവരുത്തി.
ബസിലെ ജോലിക്ക് ചുരിദാറിനെക്കാൾ പാന്റ്സും ഷർട്ടുമാണ് യോജിക്കുന്നതെന്നു കാണിച്ച് ചില ജീവനക്കാർ സി.എം.ഡി.ക്കു നിവേദനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യൂണിഫോമിൽ ലിംഗസമത്വം ഏർപ്പെടുത്തുന്നത്. വനിതാ കണ്ടക്ടർമാർക്ക് ചുരിദാർ മാത്രമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവിറങ്ങി. താത്പര്യമുള്ളവർക്ക് യൂണിഫോമായി പാന്റ്സും ഷർട്ടും ഉപയോഗിക്കാം. ഇതിനൊപ്പം ഓവർകോട്ട് നിർബന്ധമാണ്.
Next Story